General News

2 ജി : വിധിക്കെതിരെ സിബിഐ ഹൈക്കോടതിയില്‍

Mon, Mar 19, 2018

Arabianewspaper 122
2 ജി :  വിധിക്കെതിരെ സിബിഐ ഹൈക്കോടതിയില്‍

ജി സ്‌പെക്ട്രം ഇടപാടിലെ അഴിമതി കേസില്‍ ഡിഎംകെ നേതാക്കളായ എ രാജയേയും കനിമൊഴിയേയും കുറ്റമുക്തരാക്കിയ സിബിഐ പ്രത്യേക കോടതി വിധിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ സമീപിച്ചു.


രണ്ടാം യുപിഎ ഭരണ കാലത്ത് സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് 2ജി സ്‌പെക്ട്രം ലൈസന്‍സ്‌നല്‍കിയതിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ലേലം ചെയ്യുന്നതിന് പകരം ആദ്യം വരുന്നവര്‍ക്ക് ആദ്യമെന്ന നയത്തിന്റെ അടിസ്ഥാനത്തില്‍ സ്‌പെക്ട്രം നല്‍കിയതിനെ തുടര്‍ന്ന് സര്‍ക്കാരിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം വന്നതായി സിആന്‍ഡ് എജി വിനോദ് റായിയാണ് കംണ്ടെത്തിയത്.


എന്നാല്‍, വിചരാണയ്ക്കു ശേഷം പ്രത്യേക കോടതി ടെലികോം മന്ത്രി എ രാജയേയും ഡിഎംകെ എംപി കനിമൊഴിയേയും കുറ്റമുക്തരാക്കി. ഇതിനെതിരെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.


അഴിമതി നടന്നതായി സുപ്രീം കോടതി കണ്ടെത്തിയതോടെ 2 ജി ലൈസന്‍സുകള്‍ സുപ്രീം കോടതി റദ്ദാക്കി.


 

Tags : 2G case 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ