OMG News

സ്വാതന്ത്ര്യ ദിനത്തില്‍ സൂപ്പര്‍ ബൈക്കില്‍ റേസ് നടത്തിയ 24 കാരന് ദാരുണാന്ത്യം

Wed, Aug 16, 2017

Arabianewspaper 3036
സ്വാതന്ത്ര്യ ദിനത്തില്‍ സൂപ്പര്‍ ബൈക്കില്‍ റേസ് നടത്തിയ 24 കാരന് ദാരുണാന്ത്യം

സ്വാതന്ത്ര്യ ദിനത്തില്‍ ഡെല്‍ഹിയിലെ തിരക്കേറിയ റോഡിലുടെ ബൈക്ക് റേസിംഗ് നടത്തിയ 24 കാരന് ദാരുണാന്ത്യം. ഹിമാംശു ബന്‍സാല്‍ എന്ന യുവാവാണ് ബെനിലി ടിഎന്‍ടി 600 ഐ എന്ന ബൈക്കിലേറി തിരക്കേറിയ നഗരത്തിലൂടെ പാഞ്ഞത്.


സുഹൃത്തിന്റെ ഹെല്‍മെറ്റില്‍ ഘടിപ്പിച്ചിരുന്ന ക്യാമറയില്‍ അപകടത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. അമിത വേഗതിയില്‍ പാഞ്ഞ ബൈക്ക് വഴി കുറുകെ കടന്ന വഴിയാത്രക്കാരനു മേല്‍ ഇടിച്ച് മറിയുകയായിരുന്നു. ലേഡി ശ്രീറാം കോളേജിന്റെ മതിലിലില്‍ ഇടിച്ചു തെറിച്ചു വീണ ഹിമാംശുവിനെ പിന്നാലെ എത്തിയ സുഹൃത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.


സൂപ്പര്‍ ബൈക്കേഴ്‌സ് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലെ അംഗമായിരുന്നു ഹിമാംശു. സ്വാതന്ത്ര്യ ദിനത്തിന്റെ അവധി ആഘോഷിക്കാനാണ് ഇവര്‍ രാത്രിയില്‍ ബൈക്ക് റേസിംഗ് നടത്തിയത്.


നെഞ്ച് റോഡിലിടിച്ചു വീണ് ശ്വാസം നിലച്ചാണ് ഹിമാംശു മരിച്ചത്. കൈക്കും കാലിനും മുറിവുണ്ടായിരുന്നു. ഹെല്‍മെറ്റ് ധരിച്ചിരുന്നുവെങ്കിലും നെഞ്ചിലേറ്റ ആഘാതത്താല്‍ ശ്വാസം നിലയ്ക്കുകയായിരുന്നു.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ