General News

സോമാലിയയില്‍ ട്രക്ക് ബോംബ് സ്‌ഫോടനം : 230 പേര്‍ രകാല്ലപ്പെട്ടു

Sun, Oct 15, 2017

Arabianewspaper 226
സോമാലിയയില്‍ ട്രക്ക് ബോംബ് സ്‌ഫോടനം : 230  പേര്‍ രകാല്ലപ്പെട്ടു

സൊമാലിയയില്‍ ട്രക്ക് ബോബ് സ്‌ഫോടനത്തില്‍ 230 പേര്‍ കൊല്ലപ്പെട്ടു,. നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റു. രാജ്യ തലസ്ഥാനമായ മൊഗാദിഷുവിലെ തിരക്കേറിയ തെരുവിലാണ് ട്രക്ക് ബോംബ് സ്‌ഫോടനം ഉണ്ടായത്.


2007 ല്‍ ഷബാബ് എന്ന ഭീകര സംഘടനയുടെ പിടിയിലമര്‍ന്ന ശേഷം സൊമാലിയയില്‍ സ്‌ഫോടനങ്ങളും ഭീകരാക്രമണങ്ങളും പതിവ് സംഭവമാണ്. നഗരത്തിലെ കെ എസ് ഇന്റര്‍സെക്ഷനില്‍ സഫാരി ഹോട്ടിലിനു മുന്‍വശം നിര്‍ത്തിയിട്ടിരുന്ന ട്രക്കാണ് പൊട്ടിത്തെറിച്ചത്. നിരവധി സര്‍ക്കാര്‍ കെട്ടിടങ്ങളും മറ്റും പ്രവര്‍ത്തിച്ച സ്ഥലത്താണ് ട്രക്ക് നിര്‍ത്തിയി്ട്ടിരുന്നത്.


നൂറോളം വാഹനങ്ങള്‍ തീപിടിച്ചും മറ്റും തകര്‍ന്ന നിലയിലാണ് നിരവധി കെട്ടിടങ്ങളും തകര്‍ന്നു.


മരിച്ചവരുടെ മൃതദേഹങ്ങള്‍ കൊണ്ട് മൊഗാദിഷുവിലെ ആശുപത്രികള്‍ നിറഞ്ഞു. മരിച്ചവരെ തിരിച്ചറിയാന്‍ കഴിയാത്തവിധമാണ് ശരീരങ്ങള്‍ ഛിന്നഭിന്നമാണ്.


Tags : Somalia 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ