OMG News

ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ഡാന്‍സ് ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു

Sun, Mar 11, 2018

Arabianewspaper 22205
ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ഡാന്‍സ് ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു

ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ഡാന്‍സ് ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചുഡാന്‍സ് ചെയ്യുന്നതിനിടെ 18 കാരനായ യുവാവ് കുഴഞ്ഞു വീണ് മരിച്ചു,. കൂടെ നൃത്തം ചെയ്തിരുന്ന സഹോദരിക്ക് ആദ്യം സംഭവം മനസിലായില്ല. അഭിനയത്തിന്റെ ഭാഗമാണെന്നാണ് കരുതിയത്.


രാജസ്ഥാനിലെ ബാര്‍മറിലെ ജസോളിലാണ് സംഭവം. സുഹൃത്തിന്റെ  26 ാം ജന്മദിനത്തോട് അനുബന്ധിച്ച്  നടന്ന ചടങ്ങിലാണ് വൃത്തം അരങ്ങേറിയത്. ഷാരൂഖ് ഖാന്‍ -കദോള്‍ അഭിനയിച്ച ദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗേ എന്ന ഹിറ്റ് ചിത്രത്തിലെ തുജേ ദേഖാ കോയി ജാനാസനം എന്ന ഗാനമാണ് വേദിയില്‍ നൃത്തച്ചുവടുകളുമായി ഇവര്‍ അവതരിപ്പിച്ചത്.


ഇതിനിടെ തേരി ബാഹോം മേ മര്‍ ജായേംഗെ എന്ന ഗാനഭാഗത്താണ് യുവാവ് മരിച്ചു വീണത് ഇതിനെ തുടര്‍ന്ന് അഭിനയമാണെന്ന് കരുതുകയായിരുന്നു. ബലൂണുകള്‍ കൊണ്ട് 26 എന്ന് എഴുതി വെച്ചതിലേക്കാണ് ഇയാള്‍ തലയടിച്ച് വീണത്. 


ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവ് മരിച്ചു,. അതേസമം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ഇവര്‍ ഭാര്യയും ഭര്‍ത്താവുമാണെന്ന തരത്തില്‍ പ്രചരിക്കുകയും ചെയ്തു. ചില ന്യുസ് ചാനലുകളിലും ഈ ദൃശ്യങ്ങള്‍ പ്രക്ഷേപണം ചെയ്തിരുന്നു.  ഹൃദയസ്തംഭനം ഉണ്ടായാല്‍ ഏഴു മിനിറ്റിനുള്ളില്‍ സിപിആര്‍ എന്ന പ്രാഥമ ശുശ്രൂഷ നല്‍കി ഹൃദയത്തെ പുനരുജ്ജിവിപ്പിക്കാനാകും എന്ന അറിവ് ഇല്ലാത്തത് പലപ്പോഴും ഇത്തരം മരണങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.


Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ