OMG News

പതിമൂന്ന് മക്കളെ ചങ്ങലയ്ക്കിട്ട് വളര്‍ത്തിയ മാതാപിതാക്കള്‍ അറസ്റ്റില്‍

Tue, Jan 16, 2018

Arabianewspaper 1967
പതിമൂന്ന് മക്കളെ ചങ്ങലയ്ക്കിട്ട് വളര്‍ത്തിയ മാതാപിതാക്കള്‍ അറസ്റ്റില്‍

സ്വന്തം മക്കളായ പതിമൂന്ന് പേരെ ചങ്ങലക്കിട്ട് ഇരുട്ടറിയിലിട്ട് വളര്‍ത്തിയ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. .യുഎസിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ പെരിസ് എന്ന നഗരത്തിലാണ് സംഭവം.


വീട്ടില്‍ നിന്നും രക്ഷപ്പെട്ട പതിനേഴ് കാരിയായ മകളാണ് തങ്ങളെ മാതാപിതാക്കള്‍ ചങ്ങലയ്ക്കിട്ടിരിക്കുകയാണെന്ന് പോലീസില്‍ അറിയിച്ചത്.


തുടര്‍ന്നെത്തിയ പോലീസ് ഇവരെ എല്ലാവരേയും പുറത്തെത്തിച്ചു.ക്രൂരത കാട്ടിയ മാതാപിതാക്കളെ അറസ്റ്റു ചെയ്തു. രണ്ടു മുതല്‍ 29 വയസുവരെ പ്രായമുള്ളവരാണ് മക്കള്‍. ഡേവിസ് (56) ലൂയിസ് (49) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.


പതിമൂന്നു മക്കള്‍ക്കു വേണ്ടി ഇദ്ദേഹം ഹോം സ്‌കൂള്‍ ആരംഭിക്കുകയായിരുന്നു. ടീച്ചര്‍മാരെ നിയമിച്ച് കുട്ടികളെ വീട്ടിലിരുത്തിയാണ് പഠിപ്പിച്ചിരുന്നത്. ഇതിനാല്‍ കുട്ടികള്‍ പുറം ലോകത്തെക്ക് എത്തിയിരുന്നില്ല.


എഞ്ചിനീയര്‍ ആയിരുന്ന ഡേവിസ് സാന്രത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് പാപ്പരായി. അഞ്ചു വര്‍ഷമായി ഇവരെ അയല്‍ക്കാര്‍ പോലും പുറത്തേക്ക് കാണുന്നത് വിരളമാണ്. കുട്ടികള്‍ പഠിക്കുകയാണെന്ന പല്ലവി ഇവര്‍ ഇടയ്ക്ക് പുറത്തിറങ്ങുമ്പോള്‍ ചോദിക്കുന്നവരോട് പറയുമായിരുന്നു. പതിനേഴുകാരിയായ മകള്‍ക്ക് പത്തുവയസിന്റെ ശരീര വളര്‍ച്ചയാണ് ഉള്ളതെന്ന് കുട്ടികളെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നു.


ഭക്ഷണം കൃത്യമായി ലഭിച്ചിരുന്നില്ല. ഇരുട്ടു നിറഞ്ഞ മുറിയിലെ വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു ഇവരെ താമസിപ്പിച്ചിരുന്നത്. എന്തിനാണ് ഇങ്ങിനെ ചെയ്തതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ദമ്പതികള്‍ മാനസിക ഷോക്കിലായതാണ് ഇങ്ങിനെ ചെയ്യാന്‍ കാരണമെന്ന് കരുതുന്നതായി പോലീസ് പറയുന്നു.


ഇവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ നിരവധി ചിത്രങ്ങളും മറ്റും പോസ്റ്റ് ചെയ്തിട്ടുണ്ട്. പതിമൂന്നു മക്കളേയും മാച്ചിംഗ് വസ്ത്രങ്ങള്‍ അണിയിച്ചുള്ള ചിത്രങ്ങളാണ് ഇതെല്ലാം. 2014 ന് മുമ്പുള്ള ചിത്രങ്ങളാണ് സന്തോഷവും ആഹ്‌ളാദവും എല്ലാം ഉള്ള ചിത്രങ്ങള്‍. ഇതിനു ശേഷമാണ് കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായതെന്ന് കരുതുന്നു.

Tags : child abuse 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ